കൂണുകള്‍ പലതരത്തില്‍ കാണപ്പെടുന്നു. ആഹാരമാക്കാന്‍ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പലതരത്തിലുമുള്ളവയുണ്ട്. ചില കൂണുകള്‍ രാത്രിയില്‍ തിളങ്ങുകയും ചെയ്യും. ഭൂമുഖത്ത് ഏകദേശം നാല്‍പ്പത്തി അയ്യായിരം കൂണിനങ്ങള്‍ ഉള്ളതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവയില്‍ ഭക്ഷണമായി ഉപയോഗിക്കാന്‍ കഴിയുന്ന ഇനങ്ങള്‍ വെറും രണ്ടായിരത്തോളമെ വരൂ. എഴുപതോളം കൂണിനങ്ങള്‍ ശാസ്ത്രീയമായി കൃഷി ചെയ്യാമെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും 20- 25 ഇനങ്ങള്‍ മാത്രമേ ലോകത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യപ്പെടുന്നുള്ളു. സാധാരണയായി നമ്മുടെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ പറ്റുന്ന രണ്ടു തരം കൂണുകളുണ്ട്. ചിപ്പിക്കൂണും (ഓയിസ്റ്റര്‍ മഷ്‌റൂം) പാല്‍ കൂണും (മില്‍ക്കി മഷ്‌റൂം).
കൂണുകള്‍ ആയുര്‍വേദപ്രകാരം ത്രിദോഷത്തെ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ അതിസാരം, ജ്വരം, ശരീരബലം എന്നിവ ഉണ്ടാക്കുന്നു. മലശോധനയെ സഹായിക്കുന്നതുമാണ്. സന്ധിവീക്കം, നീര്‍ക്കെട്ട് തുടങ്ങിയ രോഗാവസ്ഥകള്‍ക്കും ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഉഷ്ണപ്പുണ്ണ്, പൂയമേഹം തുടങ്ങിയ ഗുഹ്യരോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു. കൂണ്‍ ഉണക്കിപ്പൊടിച്ചത് പഴുത്ത വൃണം, ചൊറി തുടങ്ങിയവയില്‍ വിതറിയാല്‍ വളരെപ്പെട്ടെന്ന് ഉണങ്ങുന്നതുമാണ്. ചില പ്രത്യേകതരം കൂണുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ‘അഗാറിക്കസ് മസ്‌കാറിയസ്’ എന്ന പേരില്‍ ഹോമിയോമരുന്ന് യൂറോപ്പിലും അമേരിക്കയിലും ഉപയോഗിച്ചുവരുന്നു. മദ്യപാനികള്‍ക്കുണ്ടാകുന്ന തലവേദന, ഗുണേറിയ, നാഡീക്ഷീണം, അമിതഭോഗം മൂലമുണ്ടാകുന്ന നട്ടെല്ല്വേദന നീരിളക്കം തുടങ്ങി അസുഖങ്ങള്‍ക്കും ഇത് ഉപയോഗിക്കുന്നു. രക്തത്തിലെ കൊളസ്‌ട്രോള്‍ കുറക്കാനും ക്യാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാനും കൂണിന് കഴിയും. വിളര്‍ച്ച മാറ്റി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ഇത് വര്‍ധിപ്പിക്കുന്നു. കൂടാതെ അധികം മുതല്‍ മുടക്കില്ലാതെ നല്ല വരുമാനം ലഭിക്കാനുള്ള ഒരു തൊഴില്‍ സംരംഭമായി കൂണ്‍ കൃഷി ചെയ്യാവുന്നതുമാണ്.
Post Your Comments