
ചെന്നൈ: പുറപ്പെടാൻ തയ്യാറായ വിമാനത്തിൽ യോഗ ചെയ്‌ത യാത്രക്കാരനെ ഇറക്കിവിട്ടു. ചെന്നൈയിൽ നിന്ന് കൊളംബോയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. ശ്രീലങ്കൻ സ്വദേശിയായ ഗുണസേന എന്ന യാത്രക്കാരനെയാണ് ഇറക്കിവിട്ടത്. അസാധാരണമായ ചേഷ്ടകൾ കണ്ട് മറ്റ് യാത്രക്കാരാണ് വിമാനജീവനക്കാരെ വിമരമറിയിച്ചത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാൽ യോഗ നിർത്തണമെന്ന് വിമാനജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അനുസരിക്കാൻ തയ്യാറായില്ല. ഇതോടെ ഇയാളെ ഇറക്കിവിട്ട ശേഷം വിമാനം പുറപ്പെടുകയായിരുന്നു.
Post Your Comments