Latest NewsKeralaNewsIndia

കേരളത്തിൽ വരും വർഷങ്ങളിലും പ്രളയം ആവർത്തിക്കാൻ സാധ്യത :രാജ്യത്തിന്‍റെ കാലാവസ്ഥയില്‍ പ്രകടമായ വൻമാറ്റങ്ങൾ കണ്ടുതുടങ്ങി : ഡോ.സൂപ്രീയോ ചക്രബർത്തി

ന്യൂ ഡൽഹി : കേരളത്തിൽ വരും വർഷങ്ങളിലും പ്രളയം ആവർത്തിക്കാൻ സാധ്യതയെന്നു ഇന്ത്യൻ ഇൻറിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെട്രേളോജി (Indian Institute Of Tropical Meteorology) ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ഡോ.സൂപ്രീയോ ചക്രബർത്തി. രാജ്യത്തിന്‍റെ കാലാവസ്ഥയില്‍ പ്രകടമായ വൻമാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നും കാർഷിക കലണ്ടർ പരിഷ്ക്കരിക്കണ്ട സാഹചര്യമായെന്നും അദ്ദേഹം പ്രമുഖ മലയാളം വാർത്ത ചാനലിനോട് പറഞ്ഞു.

ഇന്ത്യയിലേക്ക് ഭൂമധ്യരേഖയിൽ നിന്ന് അറബിക്കൽ വഴി എത്തുന്ന മൺസൂൺ കാറ്റുകളുടെ ഘടനയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ എന്ന പ്രതിഭാസം കേരളത്തിൽ പ്രളയ സാധ്യത വർദ്ധിപ്പിക്കുന്നു. രാജസ്ഥാനിൽ മഴ കൂടി.  മൺസൂൺ കാറ്റുകളുടെ സ്വഭാവത്തിലും ഘടനയിലും എൺപതുകൾ മുതൽ മാറ്റം തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കൂടുതൽ മഴ ലഭിക്കുന്ന പ്രളയ സാഹചര്യം വരും വർഷങ്ങളിലും കേരളത്തിൽ ആവർത്തിക്കാൻ സാധ്യതയുണ്ട്. രാജ്യത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചിരുന്ന പ്രദേശങ്ങളിൽ മഴ കൂടി. കാലാവർഷത്തിന്റെയും തുലാവർഷത്തിന്റെയും സമയക്രമങ്ങൾ മാറ്റങ്ങൾ വന്നുവെന്നും. മഴയിൽ വരുന്ന മാറ്റം കാലാവസ്ഥയെ മുഴുവനായി ബാധിക്കുന്നുവെന്നും ഡോ.സൂപ്രീയോ ചക്രബർത്തി വ്യക്തമാക്കി.

Also read : ബുള്‍ ബുള്‍ അതിതീവ്രമായി ബംഗാള്‍ തീരത്തേയ്ക്ക് നീങ്ങുന്നു : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button