Life StyleHealth & Fitness

പ്രമേഹം: അരിയെ ഒഴിവാക്കരുത്

പ്രമേഹവും അമിതവണ്ണവുമൊക്കെ പേടിച്ച് അരി ഉപയോഗിക്കാത്തവരുണ്ട്. എന്നാൽ തവിട് കളയാത്ത അരിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. നല്ല കൊളസ്‌ട്രോൾ അടങ്ങിയിട്ടുണ്ട് ഇതിൽ. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ഉപകാരപ്രദമായ തരം കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. സോഡിയം തീരെക്കുറവായതിനാൽ രക്തസമ്മർദ്ദമുള്ളവർ തവിട് അരി കഴിക്കുക. തവിട് അരിയിലെ നാരുകൾ മാരകരോഗങ്ങളെപ്പോലും തടയാൻ ശേഷിയുള്ളതാണ്. ദഹനം മെച്ചപ്പെടുത്തുകയും ദഹനേന്ദ്രിയത്തിന് ആരോഗ്യം നൽകുകയും ചെയ്യും.

തവിടുള്ള അരിയുടെ കഞ്ഞിവെള്ളം കുടിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കും. ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കാനും പ്രായമാകുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന കറുത്തപാടുകളെ പ്രതിരോധിക്കാനും ഉത്തമമാണ് ഈ കഞ്ഞിവെള്ളം. മുഖക്കുരു ഉള്ളവർ തവിട് അരിയുടെ ക‍ഞ്ഞിവെള്ളം മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. മുഖക്കുരു ശമിക്കും. മുഖത്തിന് തിളക്കവും ലഭിക്കും. ഓർക്കുക : മായം കലരാത്ത ശുദ്ധമായ തവിട് അരിക്ക് മാത്രമേ ഗുണമുള്ളൂ. മായം കലർന്നവ ദോഷം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button