തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. പഠിച്ച പണി പതിനെട്ടും നോക്കിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറുമോ എന്ന് സുരേന്ദ്രന് ചോദിച്ചു.
ഒരാള്‍ മുഖ്യമന്ത്രിയെ പോലെ പെരുമാറാന്‍ തുടങ്ങിയിട്ടുണ്ട്. പ്രതിച്ഛായ മാറ്റാനുള്ള തന്ത്രമാണിതത്രേ. അദാനി മോദിയുടെ ഇടപാടുകാരനാണെന്നും കോര്‍പ്പറേറ്റ് ഭീകരനാണെന്നും പദ്ധതികൊണ്ട് കേരളത്തിന് പ്രയോജനമില്ലെന്നുമൊക്കെ പറഞ്ഞിരുന്നവര്‍ അദാനിയെ പിന്തുണയ്ക്കുമെന്നാണ് പറയുന്നതും എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പരിഹാസരൂപേണ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് കാണാം:
ഒരാൾ മുഖ്യമന്ത്രിയായപോലെ പെരുമാറാൻ തുടങ്ങിയിട്ടുണ്ട്. പ്രതിച്ഛായ മാറ്റാനുള്ള തന്ത്രമാണത്രെ.. ഫേസ് ബുക്കിൽ പേജ് തുടങ്ങിക്…
Posted by K Surendran on Friday, January 1, 2016
Post Your Comments