സ്മാർട്ട് ഫോൺ വിപണിയിൽ താരമാകാനൊരുങ്ങി റിയൽ മി. കഴിഞ്ഞ മാസം ചൈനയില്‍ റിയല്‍മി അവതരിപ്പിച്ച എക്‌സ് 2 പ്രോ നവംബര്‍ 20 ന് ഇന്ത്യൻ വിപണിയിലെത്തുമെന്നു റിപ്പോർട്ട്. 64 മെഗാപിക്‌സല്‍ എഫ് / 1.7 മെയിന്‍ ഷൂട്ടര്‍ , 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ , 13 മെഗാപിക്‌സല്‍ ടെലിഫോട്ടോ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയുൾപ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സംവിധാനം . 16 മെഗാപിക്‌സല്‍ സെൽഫി ക്യാമറ, 4,000mAh ബാറ്ററി വൂക് ചാർജർ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. മറ്റു സവിശേഷതകൾ റിയൽ മി എക്‌സ് ടിയ്ക്ക് സമാനമെന്നും റിപ്പോര്ട്ടുണ്ട്.
ഫ്‌ലിപ്പ്കാര്‍ട്ട് വഴി വിപണിയിൽ എത്തുന്ന റിയല്‍മി എക്‌സ് 2 പ്രോ, റിയല്‍മിയുടെ വെബ്സൈറ്റ് വഴിയും സ്വന്തമാക്കാം. 6 ജിബി/ 64 ജിബി, 8 ജിബി/128 ജിബി എന്നീ രണ്ടു വേരിയന്റുകളിൽ എത്തുന്ന ഫോണിന് യഥാക്രമം 25,990രൂപയും , 27,990 രൂപയും വില പ്രതീക്ഷിക്കാം.
Also read : പ്രഖ്യാപനങ്ങൾക്കൊടുവിൽ ക്വാഡ് ക്യാമറയോട് കൂടിയ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിലെത്തിച്ച് റിയല്‍മി
Post Your Comments