Latest NewsMobile PhoneTechnology

പ്രഖ്യാപനങ്ങൾക്കൊടുവിൽ ക്വാഡ് ക്യാമറയോട് കൂടിയ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിലെത്തിച്ച് റിയല്‍മി

പ്രഖ്യാപനങ്ങൾക്കൊടുവിൽ റിയല്‍മി ക്വാഡ് ക്യാമറയോട് കൂടിയ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിലെത്തിച്ചു. റിയല്‍മി 5, റിയല്‍മി 5 പ്രോ എന്നീ ഫോണുകളാണ് കഴിഞ്ഞ ദിവസം വിപണിയിൽ എത്തിച്ചത്. 48 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 586, എട്ട് എംപി അള്‍ട്രാ വൈഡ്-ആംഗിള്‍ ക്യാമറ, രണ്ട് എംപി മാക്രോ ലെന്‍സ്, രണ്ട് എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന നാല് പിൻ ക്യാമറ സെന്‍സറുകളാണ് റിയല്‍മി 5 പ്രോയുടെ പ്രധാന പ്രത്യേകത. 6.3 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 പ്ലസ്, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 712 പ്രൊസസർ, 16എംപി സെല്‍ഫി ക്യാമറ, 4035 എംഎഎച്ചിന്റെ ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകൾ.

REALME 5 PRO

റിയല്‍മി 5 ലും നാല് പിൻ കാമറ സംവിധാനമാണെങ്കിലും 48 മെഗാപിക്സല്‍ സെന്‍സറിന് പകരം 12 എംപി സെന്‍സറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 3 പ്ലസ് സംരക്ഷണം, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസർ, 5000 എംഎഎച്ച് ബാറ്ററി, 13 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഈ മോഡലിന്റെ മറ്റു സവിശേഷതകൾ. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 6 ആയിരിക്കും ഈ ഫോണുകൾ പ്രവർത്തിക്കുക. REAL-ME-5

നാല് ജിബി റാം 64ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള റിയല്‍മി 5 പ്രോയ്ക്ക് 13,999 രൂപയും,ആറ് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള പതിപ്പിന് 14,999 രൂപയും, എട്ട് ജിബി റാം 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുളള പതിപ്പിന് 16,999 രൂപയുമാണ് വില. റിയൽ മി 5 3ജിബി/32 ജിബി,4ജിബി/ 64ജിബി, 4ജിബി/ 128ജിബി എന്നീ പതിപ്പുകൾക്ക് യഥാക്രമം 9999,10999,11,999 എന്നിങ്ങനെയാണ് വില.

Also read : വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറി പുതിയ റിയല്‍മി സ്മാർട്ട് ഫോൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button