Latest NewsNewsIndia

ഭീകര ധനസഹായ പദ്ധതികളെ തുടച്ചു നീക്കാൻ ലോകരാജ്യങ്ങളുടെ അടുത്ത സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഭാരതം

ന്യൂഡല്‍ഹി: ഭീകര ധനസഹായ പദ്ധതികളെ തുടച്ചു നീക്കാൻ ലോകരാജ്യങ്ങളുടെ അടുത്ത സമ്മേളനത്തിന് ഭാരതം ആതിഥേയത്വം വഹിക്കും. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ചെയ്യുന്ന പദ്ധതികൾക്കെതിരെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 70 രാജ്യങ്ങളുടെ മന്ത്രി തലത്തിലുള്ള ഗ്രൂപ്പാണ് ”നോ ഫോര്‍ മണി ഫോര്‍ ടെറര്‍” സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഭീകരതയ്ക്ക് ധനസഹായം ചെയ്യുന്നതിനെതിരായ നീക്കങ്ങളാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

ഉദ്ഘാടന സെഷനില്‍ റെഡ്ഡി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഭരണകൂടങ്ങള്‍ പിന്തുണ നല്‍കുന്ന വിഷയം ഉന്നയിച്ചു. 2018ല്‍ ആണ് ഗ്രൂപ്പ് രൂപീകരിച്ചത്. തീവ്രവാദ ധനസഹായം തടയുക എന്ന ഒറ്റ-പോയിന്റ് അജണ്ടയാണ് സംഘടനയ്ക്കുള്ളത്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഒരു ചെറിയ പതിപ്പാണ് നോ മണി ഫോര്‍ ടെററിസ്റ്റ് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ഇന്ന് മെല്‍ബണില്‍ നടക്കുന്ന രണ്ടാം സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സഹമന്ത്രിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെ ഇന്ത്യ മെല്‍ബണില്‍ അയച്ചിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ വൈ സി മോദിയും സംഘത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

ALSO READ: അയോധ്യ ഭൂമി തർക്ക കേസ്: സമീപ വാസികൾ ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങുന്നു; അതീവ ജാഗ്രതയിൽ പൊലീസ്

2011 ല്‍ ഒസാമ ബിന്‍ ലാദന്റെ കൊലപാതകം നടന്നിട്ടും അല്‍ ഖ്വയ്ദയുടെ നിരവധി അനുബന്ധ സ്ഥാപനങ്ങള്‍ ഇപ്പോഴും സജീവമായി നിലവിലുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് മേധാവിയായ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഉന്മൂലനവും റെഡ്ഡി സമ്മേളനത്തില്‍ പരാമര്‍ശിച്ചു. തീവ്രവാദ ഗ്രൂപ്പുകളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിര്‍ത്തണമെന്നും അതിജീവനത്തിന് അനുവദിക്കരുതെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button