കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെന്ന് പറയാനാവില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പിടിക്കപ്പെടുന്നവരൊക്കെ കുറ്റക്കാരാണെന്നാണ് പോലീസിന്റെ മനോഭാവം. പൊലീസ് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ പലതും ചെയ്യും. യുഎപിഎ കരിനിയമമാണെന്നാണ് ഇടത് നയം. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരട്ടെയെന്നും അദ്ദേഹം പറയുകയുണ്ടായി. സംസ്ഥാന സര്‍ക്കാരിന് യുഎപിഎ നിയമം ഇല്ലാതാക്കാന്‍ കഴിയില്ല. ഉദ്യോഗസ്ഥവൃന്ദം യുഎപിഎ ദുരുപയോഗപ്പെടുത്തുന്നത് തടയാനാണ് രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നതെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments