Latest NewsKeralaNews

ചി​ല്‍ ബ​സു​ക​ള്‍ പി​ന്‍‌​വ​ലിക്കാനൊരുങ്ങി കെഎ​സ്ആ​ര്‍ടിസി

കോ​ഴി​ക്കോ​ട്: ചി​ല്‍ ബ​സു​ക​ള്‍ നി​ര​ത്തി​ല്‍​നി​ന്ന് പി​ന്‍‌​വ​ലി​ക്കാനൊരുങ്ങി കെഎ​സ്ആ​ര്‍ടിസി. ലാ​ഭ​ക​ര​മ​ല്ല എ​ന്ന പേ​രി​ലാ​ണ് ന​ട​പ​ടി​. അതേസമയം ശ​ബ​രി​മ​ല സീ​സ​ണ്‍ പ്ര​മാ​ണി​ച്ച്‌​ ഈ ​മാ​സം പ​കു​തി​യോ​ടെ ഇ​വ​യെ നി​ല​ക്ക​ല്‍-​പമ്പ സ​ര്‍​വി​സി​ന് ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ടോ​മി​ന്‍ ത​ച്ച​ങ്ക​രി എം.​ഡി​യാ​യി​രി​ക്കെ​യാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ എ.​സി ബ​സു​ക​ള്‍ ചി​ല്‍ ബ​സു​ക​ള്‍ എ​ന്ന പേ​രി​ല്‍ സ​ര്‍​വി​സ് തു​ട​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഒ​രു മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് എ​റ​ണാ​കു​ള​ത്തേ​ക്കാ​യിരുന്നു ആദ്യം സർവീസ് ആരംഭിച്ചത്. കൊ​ല്ലം, ആ​ല​പ്പു​ഴ വ​ഴി​യും കൊ​ട്ടാ​ര​ക്ക​ര, കോ​ട്ട​യം വ​ഴി​യും എ​റ​ണാ​കു​ള​ത്തു​നി​ന്ന് നെ​ടു​മ്പാ​ശ്ശേ​രി, തൃ​ശൂ​ര്‍ വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കും , കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം-​പാ​ല​ക്കാ​ട്​ റൂ​ട്ടു​ക​ളി​ലും സ​ര്‍​വീ​സ് ഉ​ണ്ട്.

Read also: പുതിയ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ തുടങ്ങാനാകാതെ കെ.എസ്​.ആര്‍.ടി.സി

ഡി​പ്പോ​ക​ളി​ല്‍ കി​ട​ക്കു​ന്ന പ​ഴ​യ എ.​സി ബ​സു​ക​ള്‍ ന​ന്നാ​ക്കി ശ​ബ​രി​മ​ല​ക്ക് നി​യോ​ഗി​ക്കാ​നാ​ണ് ആ​ദ്യം നി​ര്‍​ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍, ഇ​വ ന​ന്നാ​ക്കി ഇ​റ​ക്കു​ന്ന​തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രാ​ജ​യ​പ്പെട്ടതോടെയാണ് ചിൽ ബസുകൾ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇ​വ പി​ന്‍​വ​ലി​ച്ചാ​ല്‍ കോ​ര്‍​പ​റേ​ഷന്റെറ വ​രു​മാ​നം ഇ​നി​യും കു​റ​യു​മെ​ന്നാണ് ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button