ആന്ധ്രാപ്രദേശ് : വീടിന് അതീവ സുരക്ഷ നല്‍കുന്ന മുക്കാല്‍ കോടി രൂപ വില വരുന്ന ജനലുകളും വാതിലുകളും സ്ഥാപിയ്ക്കാനുള്ള ഉത്തരവ്, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വിവാദത്തിലേയ്ക്ക് .. അതീവസുരക്ഷ നല്‍കുന്ന വാതിലുകളും ജനലുകളും വാങ്ങാനുള്ള ഉത്തരവ് കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. മുഖ്യമന്ത്രിയുടെ വീടിന് മേല്‍ നടത്തുന്ന ഈ ധൂര്‍ത്തിനെതിരെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Read Also :മുഖ്യമന്ത്രിക്ക് ചിത്തഭ്രമം ബാധിച്ചു; ജഗന്‍ മോഹന്‍ റെഡ്ഡിയെ രൂക്ഷമായി വിമർശിച്ച് ചന്ദ്രബാബു നായിഡു
‘മുഖ്യമന്ത്രിയുടെ വീട് മോടി പിടിപ്പിക്കുന്നതിനായി 73 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസങ്ങളിലെ ഭരണത്തിന്റെ തെറ്റായ നടപടികള്‍ മൂലം ആന്ധ്രയിലെ ജനങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വളരെ ലജ്ജാകരമായ പ്രവൃത്തിയാണിത്.’ ചന്ദ്രബാബു നായിഡു ട്വിറ്ററില്‍ കുറിക്കുന്നു.
ഒരു രൂപ മാത്രം ശമ്പളം വാങ്ങുന്നയാളാണ് താനെന്ന് പ്രഖ്യാപിക്കുകയും അതേ സമയം സ്വേച്ഛാധിപതിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും നായിഡുവിന്റെ മകന്‍ നാര ലോകേഷ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മെയ് മാസത്തിലാണ് ജഗന്‍ മോഹന്‍ റെഡ്ഡി അധികാരത്തിലേറുന്നത്. 3.6 കോടി രൂപയാണ് തന്റെ വീടിന്റെ ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് വേണ്ടി ചെലവഴിച്ചത്. അഞ്ച് കോടി ചെലവഴിച്ച് സ്വന്തം വീട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതും വിവാദമായിരുന്നു. 1.89 കോടി ചെലവ് വരുന്ന ഹെലിപ്പാഡും അദ്ദേഹം നിര്‍മ്മിച്ചിരുന്നു.
Post Your Comments