ഹൈദരാബാദ് : ഇന്ത്യൻ സൂപ്പർ ലീഗിൽ നോര്‍ത്ത് യുണൈറ്റഡിനു ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദ് എഫ് സിയെ തോൽപ്പിച്ചത്. 86ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാക്‌സിമിലിയാനോ ബറൈറോയാണ് വിജയ ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ച ഹൈദരാബാദിന് ഇത്തവണ മികച്ച പ്രകടം കാഴ്ച്ചവെക്കാൻ സാധിച്ചില്ല.
.@NEUtdFC leave it late but take all 3⃣ points in Hyderabad ?#HYDNEU #HeroISL #LetsFootball #TrueLove pic.twitter.com/x65FVKzMSi
— Indian Super League (@IndSuperLeague) November 6, 2019
ഈ ജയത്തോടെ നാല് മത്സരങ്ങളിൽ രണ്ടു ജയവും,രണ്ടു സമനിലയും ഉൾപ്പെടെ എട്ട് പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടിയ ഹൈദരാബാദ് ഒമ്പതാം സ്ഥാനത്താണ്. മുൻ ചാമ്പ്യൻ ആയിരുന്ന ചെന്നൈയിൻ എഫ് സി ആണ് അവസാന സ്ഥാനത്ത്.
Also read : സ്പോർട്സ് ഫിഫ 2020 മൊബൈൽ വെർഷൻ; മത്സരത്തിൽ തിളങ്ങാൻ ഐഎസ്എൽ ഒരുങ്ങി
Post Your Comments