ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ മിസൈൽ എസ്-400 ട്രയംഫ് മിസൈൽ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റഷ്യയോട് ഇന്ത്യ. ഇന്ത്യയുടെ നടപടിയിൽ ആശങ്കയിലാണ് പാക്കിസ്ഥാൻ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ. ചാരവിമാനങ്ങൾ, ബോംബറുകൾ, യുദ്ധവിമാനങ്ങൾ, മിസൈലുകൾ, 380 കി.മീ വരെ ദൂരപരിധിയിലുള്ള ഡ്രോണുകൾ തുടങ്ങിയവ കണ്ടെത്തി നശിപ്പിക്കാൻ തക്ക ശേഷിയുള്ളവയാണ് റഷ്യയിൽ വികസിപ്പിച്ചെടുത്ത എസ്-400 ട്രയംഫ് മിസൈലുകൾ.
2018 ഒക്ടോബറിൽ റഷ്യയിലെ മോസ്കോയിൽനടന്ന 19-ാമത് ഇന്ത്യ- റഷ്യ സൈനികസഹകരണ ചർച്ചയിലാണ് അത്യാധുനിക മിസൈലുകൾ വാങ്ങാനുള്ള തീരുമാനമായത്. കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽസംവിധാനം (എസ്.എ.എം) ആണിത്. ഇത്തരത്തിലുള്ള അഞ്ച് മിസൈലുകൾ കൈമാറാനാണ് റഷ്യയുമായുള്ള കരാർ. 40,000 കോടി രൂപയുടെ കരാറിൽ, ആദ്യഘട്ടമായ 6,000 കോടിരൂപ ഇന്ത്യ റഷ്യയ്ക്ക് നൽകിയിരുന്നു. അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ചായിരുന്നു ഇത്.
ALSO READ: താലിബാൻ ഗ്രൂപ്പിന് പാക്കിസ്ഥാൻ പിന്തുണ; ഇന്ത്യ വിരുദ്ധ നീക്കങ്ങൾ അണിയറയിൽ നടക്കുന്നതായി റിപ്പോർട്ട്
അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാൻ കഴിയാത്ത ടെക്‌നോളജിയാണ് എസ്-400 ട്രയംഫിൽ റഷ്യ ഉപയോഗിച്ചിരിക്കുന്നത്. ചൈനയും സമാനമിസൈൽ സംവിധാനം റഷ്യയിൽനിന്ന് വാങ്ങിയിരുന്നു. 2020നും 23നും ഇടയിൽ മിസൈലുകൾ കൈമാറാനാണ് കരാർ. റഷ്യയുമായുള്ള കരാറിന് പുറമെ, 59,000 കോടി മുടക്കി ഫ്രാൻസിൽനിന്നു വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളും കൂടിയെത്തുന്നതോടെ ഇന്ത്യയുടെ സൈനികശക്തി വലിയതോതിലാണ് വർദ്ധിക്കുക.
Post Your Comments