കേശ സംരക്ഷണത്തിന് ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന പല ഉല്‍പന്നങ്ങളും മുടിയെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന കാര്യം വളരെ വൈകിയായിരിക്കും മിക്കവരും തിരിച്ചറിയുക. മുടി നശിക്കുന്നതിന് കാരണമാകുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മുടി ചീകി ഒതുക്കുകയെന്നത് മിക്കവരുടെ ശീലമാണ്. എന്നാല്‍ അമിതമായി മുടി ചീകുന്നത്, മുടി കൊഴിച്ചിലിന് കാരണമാകും. നനഞ്ഞിരിക്കുന്ന മുടി ചീകുന്നതും മുടി ധാരാളമായി കൊഴിയാന്‍ കാരണമാകും. മുടി നന്നായി ഒതുങ്ങിയിരിക്കാന്‍ വേണ്ടിയാണ് സ്‌ട്രെയ്‌റ്റ്നര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുടി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം അധികം വൈകാതെ മുടി വരണ്ടതാക്കി മാറ്റും.
Read also: ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങളുടെ ജീവിതം മാറി മറിയും
മുടിയുടെ ആരോഗ്യത്തിന് വൈറ്റമിന്‍ എ, സി, ഇ എന്നിവ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇവ അടങ്ങാത്ത, ആധുനിക ജങ്ക് ഫുഡ് ശീലമാക്കുന്നത് മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും. ടവല്‍ ഉപയോഗിച്ച് മുടി തുടയ്‌ക്കുന്നത് മുടി കൊഴിച്ചില്‍ ഉണ്ടാകും. വളരെ നേര്‍ത്ത തുണി, അധികം സമ്മര്‍ദ്ദമില്ലാതെ ഉപയോഗിക്കുന്നതാണ് ഉത്തമം. ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയാല്‍, വൈകാതെ അത് വരണ്ടതായി മാറാന്‍ കാരണമാകും.
Post Your Comments