Latest NewsKeralaNews

പിഎസ് സി പരീക്ഷാ ക്രമക്കേട്; പ്രതികളെ ഒഴിവാക്കി മറ്റുള്ളവർക്ക് നിയമനം നൽകുന്നതിൽ തടസമില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേട് കണ്ടെത്തിയതിനാൽ പ്രതികളായ മൂന്ന് പേരൊഴികെ മറ്റുള്ളവർക്ക് നിയമനം നൽകുന്നതിൽ തടസമില്ലെന്ന് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പിഎസ് സിക്ക് ഇത് സംബന്ധിച്ച് കത്ത് നൽകി. എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരൊഴികയുള്ളവരെ നിയമിക്കുന്നതിൽ തടസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കും നസീമിന് 28-ാം റാങ്കുമായിരുന്നു. മൂന്ന് പ്രതികൾ ഒഴികെയുള്ളവർ ക്രമക്കേട് നടത്തിയതിനോ കോപ്പിയടിച്ചതിനോ തെളിവുകളില്ല. മറ്റുള്ളവരെ നിയമിക്കുന്നതിനുമുൻപ് പോലീസിന്റെ വിശദമായ പരിശോധന വേണമെന്നും തച്ചങ്കരി പിഎസ് സി സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു പിഎസ് സി പരീക്ഷയിൽ ക്രമക്കേട് നടന്നതായി പുറത്തുവന്നത്.

ALSO READ: പിഎസ്‌സി മാര്‍ക്ക് ദാനം: ആസൂത്രണ ബോര്‍ഡിലെ നിയമനം തടഞ്ഞു

ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാൻ കഴിയാഞ്ഞതോടെ പ്രതികള്‍ കോപ്പിയടി സമ്മതിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കോപ്പിയടി സമ്മതിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button