
തിരുവനന്തപുരം : ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർ പിടിയിൽ. ഫോർട്ട് സർക്കാർ ആശുപത്രിയിലെ ഡോ. സനലിനെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ക്ലിനിക്കിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. മ്യൂസിയം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടിക്കൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Also read : തൃശൂരില്‍ വീണ്ടും കള്ളനോട്ടുകൾ പിടികൂടി
Post Your Comments