മുംബൈ : കഴിഞ്ഞ ദിവസങ്ങളിൽ നേട്ടം തുടരാനായില്ല. ഇന്ന് ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. ബുധനാഴ്ച്ച സെന്‍സെക്സ് 73 പോയിന്റ് താഴ്ന്ന് 40,174ലിലും നിഫ്റ്റി 38 പോയിന്റ് താഴ്ന്ന് 11,878ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. യെസ് ബാങ്ക്, യുപിഎല്‍, ബിപിസിഎല്‍, സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, വേദാന്ത, ഐഒസി, കോള്‍ ഇന്ത്യ,ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഐടിസി, ബജാജ് ഓട്ടോ, ഭാരതി ഇന്‍ഫ്രടെല്‍, എച്ച്സിഎല്‍ ടെക്, ടിസിഎസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ബ്രിട്ടാനിയ,ആക്സിസ് ബാങ്ക്,എച്ച്ഡിഎഫ്സി ബാങ്ക്, തുടങ്ങിയവയാണ് നഷ്ടത്തിലാണ്.
Also read :ഓഹരി വിപണി ഉയർന്നു തന്നെ : വ്യാപാരം നേട്ടത്തിൽ
ടൈറ്റന്റെ ഓഹരി വില 7 ശതമാനം ഇടിവ് നേരിട്ടു. പ്രതീക്ഷിച്ചതിലും കുറഞ്ഞ അറ്റാദായം നേടിയതാണ് കമ്പനിയുടെ ഓഹരിയെ ബാധിച്ചത്. സെപ്റ്റംബര്‍ 30ല്‍ അവസാനിച്ച പാദത്തില്‍ 311.65 കോടി രൂപ അറ്റാദായമാണ് കമ്പനിയുടേത്.
Post Your Comments