അടുക്കള ഭക്ഷണം പാകം ചെയ്യാനുള്ള വെറുമൊരിടം മാത്രമല്ല. അടുക്കള കണ്ടാലറിയാം വീട്ടിലുള്ളവരുടെ വൃത്തിയും സ്വഭാവ രീതികളും. ഇന്ന് പല വീടുകളിലും അടുക്കള എത്രത്തോളം സ്റ്റൈലിഷ് ആക്കാം എന്ന് ചിന്ത കടന്നുവരാറുണ്ട്. പുത്തന്‍ ആശയങ്ങള്‍ പലതും കാണുമ്പോള്‍ അടുക്കള വീണ്ടും പുതുക്കിപ്പണിയാം എന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ പണച്ചിലവുള്ള വലിയ മാറ്റങ്ങള്‍ ഇല്ലാതെ തന്നെ അടുക്കളയ്ക്ക് മേക്കോവര്‍ നല്‍കാം. കാബിനറ്റുകളിലോ സിങ്കിലോ ഒക്കെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പോലും അടുക്കളയ്ക്ക് വലിയ രീതിയിലുള്ള മാറ്റം പ്രകടമാകും. പുത്തന്‍ ലുക്കിലുള്ള അടുക്കളയ്ക്കായി ചില സൂത്രപ്പണികള്‍ ഇതാ.
ALSO READ:അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി അടുക്കള മനോഹരമായി സൂക്ഷിക്കാം
അടുക്കളയുടെ ലുക്കില്‍ സിങ്കിന് ഏറെ പങ്കുണ്ട്. സിങ്കിനു നേരെ മുകളില്‍ ഒരു ജനാല കൊടുക്കാം. സൂര്യപ്രകാശവും നല്ല കാറ്റും ലഭിക്കും. അടുക്കളയുടെ പുറത്ത് ഒരു സിങ്ക് നല്കിയാല് അവിടെ മത്സ്യം, മാംസം എന്നിവ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. പഴയ സിങ്കുകളാണെങ്കില് കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് സിങ്ക് മാറ്റി പുതിയ സിങ്ക് പിടിപ്പിക്കുകയും ആകാം.
ALSO READ:മട്ടുപ്പാവിലാണോ കൃഷിചെയ്യുന്നത്? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ…
പഴയ അടുക്കളയുടെ പാതകം കോണ്‍ക്രീറ്റ് സ്ലാബാണെങ്കില് ചില മിനുക്കുപണികളിലൂടെ അവ സ്റ്റൈലിഷാക്കാം. പാതകത്തിന്റെ അടിഭാഗം ഇഷ്ടിക കെട്ടി വേര്‍തിരിക്കാം. ഇവയ്ക്കുള്ളില്‍ ഫെറോ സിമന്റ് കൊണ്ടുള്ള ഭിത്തികള്‍ ഉണ്ടാക്കി, പിന്നീട് ആവശ്യത്തിനനുസരിച്ച് കാബിനറ്റുകളോ ഡ്രോയോ നിര്മിച്ചെടുക്കാം. കിച്ചണില്‍ എപ്പോഴും ഉപയോഗിക്കാത്ത പാത്രങ്ങളും, പലവ്യജ്ഞനങ്ങളും ഇവിടെ സൂക്ഷിക്കാം.
അധികം പഴയതല്ലാത്ത വീടുകള്ക്കൊക്കെത്തന്നെ ബെര്‍ത്തുണ്ടാവും. ഇവ അടച്ച് കാബിനറ്റാക്കാവുന്നതാണ്. ബെര്‍ത്തില്ലാത്ത വീടാണെങ്കില്‍ അവിടെ ഓവര്‍ ഹെഡ് കാബിനറ്റ് ഉണ്ടാക്കാം. നീളത്തിലുള്ള കാബിനറ്റുകളാണ് വീട്ടിലുള്ളതെങ്കില്‍ അവ മാറ്റി രണ്ടോ മൂന്നോ കാബിനറ്റുകളാക്കാം. ക്യാബിനറ്റുകളുടെ പഴയ ഷട്ടര്‍ മാറ്റി ഗ്ലാസ് നല്കിയാല് കൂടുതല്‍ ഭംഗി ലഭിക്കും. കാബിനറ്റിന് പെയിന്റ്, ഗ്ലാസ് പെയിന്റ് എന്നിവ നല്കി മനോഹരമാക്കാം. ക്യാബിനറ്റിന്റെ പഴയതും തുരുമ്പുപിടിച്ചതുമായ നോബുകള്‍ മാറ്റി പുതിയവ നല്‍കാം.
Post Your Comments