അടുക്കള കൈകാര്യം ചെയ്യുന്നവരുടെ തലവേദനയാണ് കരി പിടിച്ച പാത്രങ്ങൾ തേച്ചു വെളുപ്പിക്കുക എന്നത്. എന്നാൽ, ഇതിനി അത്ര പ്രയാസകരം ആകില്ല. ഒരു നുള്ള് ഉപ്പുണ്ടെങ്കില്‍ കത്തിക്കരിഞ്ഞ പാത്രങ്ങള്‍ വൃത്തിയാക്കാം.
ഒരു നുള്ള് ഉപ്പും ചെറുനാരങ്ങയും
പാത്രങ്ങളിലെ കരി വളരെയെളുപ്പത്തില്‍ തന്നെ കളയാനും, അവ പുതിയതുപോലെ തിളങ്ങാനും ഒരു നുള്ള് ഉപ്പും ചെറുനാരങ്ങയും മാത്രം മതി. കരിഞ്ഞ പാത്രം ആദ്യം നന്നായി വെള്ളത്തിലിട്ടുവയ്ക്കണം. കരി കുതിർന്നു കഴിയുമ്പോൾ ചെറുനാരങ്ങയുടെ പകുതിയെടുത്ത് അതില്‍ ഉപ്പ് ചേര്‍ത്ത് പാത്രത്തില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അല്ലെങ്കില്‍ ചെറുനാരങ്ങാനീരും ഉപ്പും മിക്സ് ചെയ്ത് സ്ക്രബറില്‍ മുക്കി പാത്രത്തില്‍ തേച്ച് പിടിപ്പിക്കുക. ശേഷം ഡിഷ്‌വാഷ് ഉപയോഗിച്ച് കഴുകിക്കളഞ്ഞാൽ മതി. പാത്രം പുതിയതു പോലെ തിളങ്ങും.
READ ALSO: വ്യക്തിഗത വായ്പാ നിയമങ്ങളിൽ മാറ്റം; ബാങ്കുകൾക്ക് മാർഗ നിർദേശവുമായി ആർ.ബി.ഐ
നാരങ്ങ ഇല്ലെങ്കിൽ വിനാഗിരിയായാലും മതി
കരി മാറ്റേണ്ട പാത്രത്തില്‍ പകുതി വെള്ളമെടുത്ത ശേഷം അതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ചതിന് ശേഷം അടുപ്പത്ത് വച്ച് നന്നായി തിളപ്പിക്കുക. അപ്പോള്‍ കരി ഇളകിമാറും. കുറച്ചൊന്ന് തണുത്ത ശേഷം സ്ക്രബറില്‍ ഡിഷ്‌വാഷെടുത്ത് തേച്ച് കഴുകിയാൽ മതി.
Post Your Comments