പാലക്കാട് : മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വധിച്ചതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധങ്ങളും വിവാദങ്ങളും അരങ്ങേറുന്നതിനിടെ കൂടുതല്‍ തെളിവുകള്‍ പൊലീസ് പുറത്തുവിട്ടു. നിരായുധരായ മാവോവാദികളെ തണ്ടര്‍ബോള്‍ട്ട് പ്രകോപനമില്ലാതെ വെടിവെച്ചതാണെന്ന ആരോപണം പൊലീസ് തള്ളി, ഇതിന് തെളിവായാണ് പൊലീസ് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. മാവോവാദികളെ ആധുനിക തോക്ക് ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍നിന്ന് രക്ഷപ്പെട്ട ചന്തു (ദീപക്) ആണ് പരിശീലകന്‍.
Read Also : വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: രക്ഷപ്പെട്ട ഭീകരർ ഉള്‍വനത്തില്‍? പരിശോധന ഊര്‍ജിതമാക്കി തണ്ടര്‍ബോള്‍ട്ട്
കേരളത്തിലെ കാടുകളില്‍ എസ്.എല്‍.ആര്‍. തോക്ക് ഉപയോഗിച്ച് നിന്നും ഇരുന്നും കിടന്നും വെടിവെക്കാന്‍ പരിശീലിപ്പിക്കുന്നതായി ദൃശ്യത്തിലുണ്ട്. ആയുധ പരിശീലനത്തില്‍ മികവുള്ളതിനാലാണ് ചന്തുവിന് മഞ്ചക്കണ്ടിയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്നാണ് പോലീസ് നിഗമനം. രണ്ടാംദിവസം തണ്ടര്‍ബോള്‍ട്ടിനെതിരേ തിരിച്ചുവെടിവെക്കാന്‍ മാവോവാദികള്‍ ധൈര്യപ്പെട്ടതും ചന്തുവിന്റെ സാന്നിധ്യമുള്ളതിനാലാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
മാവോവാദികളുടെ സായുധ പരിശീലന കേന്ദ്രമായ ദണ്ഡകാരണ്യത്തില്‍നിന്ന് ചന്തുവിന് പരിശീലനം കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സംസ്ഥാനത്ത് ആയുധപരിശീലനം നല്‍കുകയെന്ന ദൗത്യമാണ് ചന്തുവിനും ഭാര്യ ഷര്‍മിളക്കുമുള്ളത്. 2016-ല്‍ നിലമ്പൂര്‍ ഏറ്റുമുട്ടലിനുശേഷം മാവോവാദി കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലത്തില്‍ കുറവുള്ളതായി കണ്ടെത്തിയിരുന്നു.
Post Your Comments