ബെയ്ജിംഗ്: ഏറെക്കാലമായി പലവിധത്തിലുള്ള രോഗങ്ങളുമായാണ് ചൈനക്കാരനായ വാങ് ലീ കഴിഞ്ഞുവന്നിരുന്നത്. തലയില്‍ തരിപ്പ്, പെട്ടെന്ന് ബോധം നഷ്ടപ്പെടുക, ശരീരം കോച്ചിപ്പിടുക്കുന്ന അവസ്ഥയുണ്ടാവുക എന്നിങ്ങനെ പല പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. സത്യം പറഞ്ഞാല്‍ എപ്പോഴും അസുഖക്കാരന്‍ തന്നെ. ഒടുവില്‍ ലീ ഡോക്ടറെ കാണാന്‍ തന്നെ തീരുമാനിച്ചു. പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് അയാളുടെ തലയ്ക്കുള്ളില്‍ എന്തോ അസ്വാഭാവികതയുള്ളതായി തോന്നി. പക്ഷേ എന്താണെന്ന് മാത്രം മനസിലായില്ല. വിശദമായ പരിശോധനകള്‍ക്ക് അദ്ദേഹത്തെ വിധേയനാക്കിയതും മെഡിക്കല്‍ സംഘം അമ്പരുന്നു. ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അവര്‍ക്ക് അദ്ദേഹത്തിന്റെ തലച്ചോറിനുള്ളില്‍ കണ്ടെത്താനായത്.
ലീയുടെ തലച്ചോറിനുള്ളില്‍ ജീവനുളള വലിയൊരു പുഴു(Parasitic worm) ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി അത് അയാളുടെ തലച്ചോറിനുളളിലുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തലയുടെ ഇടത് ഭാഗത്തുണ്ടായ തരിപ്പ് ആയിരുന്നു ആദ്യ രോഗ ലക്ഷണം. 2007ല്‍ തുടങ്ങിയ ഈ ബുദ്ധുമുട്ട് മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്.
ALSO READ:നാവില്‍ അതികഠിനമായ വേദനയും ചുവപ്പ് നിറവും; 60കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്പരന്നു
എന്നാല്‍ 2018 ഓടെയാണ് തലച്ചോറിനുള്ളില്‍ കുടിയേറിയിരിക്കുന്ന ആ ഭീകരനെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 12 സെന്റിമീറ്റര്‍ നീളത്തിലുള്ള പുഴുവായിരുന്നു വാങിന്റെ തലയ്ക്കുള്ളില്‍ ഉണ്ടായിരുന്നത്. മനുഷ്യ ശരീരത്തിനുള്ളില്‍ ഇത്രയും വലിയ പുഴു ജീവിക്കുക അസ്വഭാവികമായ കാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഡോക്ടര്‍മാര്‍ ഈ പുഴുവിനെ പുറത്തെടുത്തത്.
Post Your Comments