കാട്ടാക്കട•ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോപ്പം ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്‍ഡില്‍. കോട്ടാകുഴി ശോഭനാലയത്തിൽ അഞ്ജു(31)വാണ് രണ്ടാം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മലമുകൾ കടുവാകുഴി സോണി സദനത്തിൽ രാജേഷ്(31)നൊപ്പം രണ്ടിനു വീടുവിട്ടത്.
ഭർത്താവ് മരിച്ചതിനെ തുടർന്നാണ് അഞ്ജു രണ്ടാമത് വിവാഹിതയായത്. ഈ ബന്ധത്തില്‍ 9 വയസ്സുള്ള മകളും ആദ്യത്തെ ബന്ധത്തില്‍ 13 വയസ്സുള്ള മകനുമുണ്ട്. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത കാട്ടാക്കട പൊലീസ് ഇന്നലെ അഞ്ജുവിനെയും യുവാവിനെയും അറസ്റ്റ് ചെയ്തു.ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസെടുത്ത് ഹാജരാക്കി. കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
Post Your Comments