പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരു ആംബുലൻസ് ഡ്രൈവർ, ഫാർമസിസ്റ്റ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ 11ന് വൈകിട്ട് അഞ്ചിന് മുൻപ് പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ 15ന് രാവിലെ പത്തിന് പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കും. ഡിഫാം, ബിഫാം, എംഫാം യോഗ്യതയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. ഡ്രൈവർ ഏഴാം ക്ലാസ് പാസായിരിക്കണം. ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. പ്രായപരിധി 25നും 50നും മധ്യേ. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.
Post Your Comments