Latest NewsKeralaNews

തൃശൂരില്‍ നിന്നും കാണാതായ ആറു പെണ്‍കുട്ടികളെയും മണിക്കൂറുകള്‍ക്കകം കണ്ടെത്തി പോലീസ്

തൃശ്ശൂര്‍: തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരു ദിവസത്തിനിടെ കാണാതായ ആറ് പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് കണ്ടെത്തി. ഇതില്‍ നാല് പെണ്‍കുട്ടികളും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാടുവിട്ടതെന്ന് പോലീസ് വ്യക്തമാക്കി.

പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് ഇന്നലെ 6 പെണ്‍കുട്ടികളെ കാണാതായത്. 24 മണിക്കൂറിനുള്ളിലാണ് ഈ ആറ് പരാതികളും പോലീസിന് ലഭിച്ചത്. പരാതി ലഭിച്ച ഉടന്‍ കാണാതായ ഈ പെണ്‍കുട്ടികള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിച്ചത്. എന്നാല്‍ ആറു പെണ്‍കുട്ടികളും ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലുമാണ് പഠിക്കുന്നതെന്നും പരസ്പരം ബന്ധമില്ലെന്നും കണ്ടെത്തി.

ALSO READ: ആറ് പെണ്‍കുട്ടികളെ ഒരേ ദിവസം കാണാതായി : സംഭവം തൃശ്ശൂരിൽ

രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് കാണാതായ പെണ്‍കുട്ടികള്‍ക്കായി വ്യാപക അന്വേഷണം ആരംഭിച്ചു. തൃശ്ശൂര്‍ സിറ്റി, റൂറല്‍ പോലീസ് പരിധികളിലെ പോലീസ് ഉദ്യോഗസ്ഥര്‍രുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇതില്‍ 5 പെണ്‍കുട്ടികള്‍ കമിതാക്കള്‍ക്കൊപ്പമാണ് പോയതെന്ന് ആദ്യ അന്വേഷണത്തില്‍ തന്നെ കണ്ടെത്തി. ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് 4 പെണ്‍കുട്ടികള്‍ പോയത്. ചാലക്കുടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പോയത് അയല്‍വാസിക്കൊപ്പമായിരുന്നു. പുതുക്കാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. വടക്കാഞ്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം കാസര്‍കോഡ് നിന്നാണ് കണ്ടെത്തുന്നത്.

ALSO READ: ഷംസീനയെ കാണാതായിട്ട് ഏഴ് വര്‍ഷം, എല്ലാ അന്വേഷണങ്ങളും വിഫലം, ഒടുവിൽ കണ്ടെത്തിയപ്പോൾ ഏവരും ഞെട്ടി

വെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഈ കുട്ടി നാലാം തവണയാണ് വീട് വിട്ടു പോകുന്നത്. കുടുംബപ്രശ്‌നമാണ് കുട്ടി നിരന്തരം ഓടിപ്പോകാന്‍ കാരണമെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button