ഇടവ: തീപടര്‍ന്നു കത്തുന്ന ഗ്യാസ് സിലിണ്ടര്‍ ചുമന്നു വീടിന് പുറത്തേക്ക് എറിഞ്ഞ് വയോധിക ഒഴിവാക്കിയത് വൻ ദുരന്തം. കാപ്പില്‍ കിഴക്കേവിളാകം വീട്ടില്‍ റുഖിയാ ബീവി (70) യാണ് സിലിണ്ടർ പുറത്തെത്തിച്ച് അപകടം ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം പാചകം ചെയ്യുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. സ്റ്റൗവില്‍ ഘടിപ്പിച്ച ട്യൂബ് ഊരി പോവുകയും റഗുലേറ്റര്‍ ഭാഗത്ത് തീപടരുകയുമായിരുന്നു. ഇതോടെ റുഖിയാ ബീവി സിലിണ്ടര്‍ ചുമന്ന് വീടിന് പുറത്തേക്ക് എത്തിച്ചു. തുടർന്ന് പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാൻ പൈപ്പില്‍ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളം തുടരെ ചീറ്റിച്ചു തണുപ്പിക്കുകയും ചെയ്‌തു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വര്‍ക്കല ഫയര്‍ ഫോഴ്സ് ജീവനക്കാരെത്തിയാണ് തീ അണച്ചത്. അപകടം ഒഴിവാക്കിയ വീട്ടമ്മയെ ഫയര്‍ ഫോഴ്സ് അധികൃതര്‍ അഭിനന്ദിച്ചു.
Post Your Comments