
നോര്‍ത്ത് കരോലിന• 17 വയസുള്ള വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 63 കാരിയായ അധ്യാപിക അറസ്റ്റില്‍. ഹണ്ടേഴ്‌സ്‌വില്ലിലെ എമ്മ നീൽ ഓഗലിനെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വേനല്‍ക്കാലത്താണ് അധ്യാപിക തന്നെക്കാള്‍ 46 വയസ് ചെറപ്പമുള്ള വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആരോപണങ്ങളെക്കുറിച്ച് ഷാർലറ്റിലെ ഗാരിഞ്ചർ ഹൈസ്‌കൂളിലെ സ്‌കൂൾ ജീവനക്കാരോട് വിദ്യാർത്ഥി വെളിപ്പെടുത്തിമണിക്കൂറുകൾക്ക് ശേഷമാണ് ഓഗലിനെ കസ്റ്റഡിയിലെടുത്തത്.
ഒരു വിദ്യാർത്ഥിയുമായുള്ള ലൈംഗിക പ്രവർത്തി, ഒരു വിദ്യാർത്ഥിയുമായി അശ്ലീലമായ സ്വാതന്ത്ര്യം, പ്രകൃതി വിരുദ്ധമായ കുറ്റകൃത്യം മുതലായ ചാര്‍ജുകളാണ് അധ്യാപിക നേരിടുന്നത്.
അറസ്റ്റിലായതിനെ തുടർന്ന് ഓഗലിനെ ശമ്പളത്തോടുകൂടി സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ ജില്ലാ വക്താവ് അറിയിച്ചു.
10,000 ഡോളറിന്റെ ബോണ്ട് നിശ്ചയിച്ചിരുന്ന ഓഗലിനെ വെള്ളിയാഴ്ച കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചതായി ജയിൽ രേഖകൾ വ്യക്തമാക്കുന്നു.
Post Your Comments