ഷാര്‍ജ: ജോലിയ്ക്കിടെ ക്രെയിന്‍ തകര്‍ന്നു വീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 12ൽ പുലര്‍ച്ചെയുണ്ടായ അപകടത്തിൽ 30 വയസുകാരനാണു മരിച്ചത്.വിവരം അറിഞ്ഞു ആംബുലന്‍സ്, ട്രാഫിക് പൊലീസ് സംഘങ്ങളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. ഉടൻ തന്നെ തൊഴിലാളിയെ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും.രക്ഷിക്കാൻ സാധിച്ചില്ല. എത്തുന്നതിന് മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തകരാറിലായ ഒരു കാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ 12ലെ വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. തൊഴിലാളികളിലൊരാള്‍ കാറിന്റെ മുന്‍വശത്ത് കയര്‍ കെട്ടിയശേഷം അത് റിക്കവറി വാഹനത്തിലെ ക്രെയിനുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ പൊട്ടുകയും ക്രെയിനിന്റെ ഒരു ഭാഗം തൊഴിലാളിയുടെ ശരീരത്തിലേക്ക് പതിക്കുകയായുമായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ച തൊഴിലാളിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
Also read : വിമതരുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു
Post Your Comments