ദാ അവിടെ കുറച്ചു പേര്‍ എന്തോ ഗൗരവമായി സംസാരിക്കുന്നു… ഏഴോ-എട്ടോ വയസ് മാത്രമുള്ള കുഞ്ഞുങ്ങള്‍ അവരവിടെ മീറ്റിംഗിലാണ്.. എന്തിനെന്നല്ലേ .. ഒരു പന്ത് വാങ്ങുന്നതിനെ കുറിച്ചാണ് അവിടെ ചര്‍ച്ച.
പന്ത് വാങ്ങാന്‍ പൈസ വേണമല്ലോ ? ഇതെങ്ങനെ ഉണ്ടാക്കും എന്നാണ് ചര്‍ച്ച. മീറ്റിംഗില്‍ ഒരു പത്ത് പേര്‍ കാണും. പ്രസംഗിയ്ക്കാനായി വരുന്നവരുടെ മുഖത്ത് ചിരിയോ മറ്റ് ഭാവഭേദങ്ങളോ ഒന്നും തന്നെയില്ല വളരെ ഗൗരവം. എങ്ങിനെയെങ്കിലും അവര്‍ക്ക് കളിയ്ക്കാന്‍ ഒരു പന്ത് വാങ്ങിയേ തീരൂ. ഇവരുടെ ഈ മീറ്റിംഗ് കണ്ട് രസം തോന്നിയ യുവാവാണ് ഇത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണ വലിയ മീറ്റിംഗില്‍ കാണുന്ന പോലെ അധ്യക്ഷനും പ്രസംഗവുംമൊക്കെ ഇവരുടെ മീറ്റിംഗില്‍ ഉണ്ടെന്നതാണ് ഏറെ രസകരം.ഇതാ രസകരമായ ആ വീഡിയോ കാണാം
https://www.facebook.com/SushanthNilambur7/videos/2186169795018119/
Post Your Comments