Latest NewsNewsIndia

സിപിഐ മാവോയിസ്റ്റിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: സിപിഐ മാവോയിസ്റ്റിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. താലിബാന്‍, ഐഎസ് എന്നീ ഭീകരസംഘടനകള്‍ക്കൊപ്പം ആറാം സ്ഥാനമാണ് സിപിഐ മാവോയിസ്റ്റിനുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത് സിപിഐ മാവോയിസ്റ്റെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇന്നലെയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

2018ലെ ഭീകരാക്രമണങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്. താലിബാനെയാണ് പട്ടികയില്‍ ഒന്നാമതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഎസ്, അല്‍ ഷഹാബ് (ആഫ്രിക്ക)എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.

ALSO READ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് : പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെ

ഇന്ത്യ തീവ്രവാദ ആക്രമണങ്ങളുടെ കാര്യത്തില്‍ നാലാം സ്ഥാനത്താണെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ട് പറയുന്നത്. ജമ്മു കശ്മീരില്‍ നിന്ന് മാത്രമാണ് 57 ശതമാനം തീവ്രവാദ ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 177 സംഭവങ്ങളിലായി 311 പേരെ സിപിഐ മാവോയിസ്റ്റ് സംഘടന കൊലപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 833 ആക്രമണങ്ങളിലായി 240 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിരിരിയിരിക്കുന്നത്. ഈ കണക്കുകളിലെ വൈരുദ്ധ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രാലയം തയ്യാറായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button