WomenLife Style

സ്തനാർബുദം; മനസ്സിലാക്കിയിരിക്കേണ്ട  ചില കാര്യങ്ങൾ

ഓരോ വർഷവും 7000 സ്ത്രീകൾക്ക് പുതുതായി സ്തനാർബുദം ബാധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സാധാരണ, 40 വയസിനുമേൽ പ്രായമുള്ളവരിലാണ് സ്തനാർബുദം കൂടുതലായി കാണപ്പെടുന്നതെങ്കിലും അപൂർവമായി 20 – 40 പ്രായക്കാർക്കും ഗർഭിണികൾക്കും ഇത് ബാധിക്കാം.

സ്തനങ്ങളിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും കരുതലോടെ നിരീക്ഷിച്ചാൽ വളരെ നേരത്തേ തന്നെ രോഗം കണ്ടെത്താൻ കഴിയും. എല്ലാ മാസവും കഴിവതും ആത്തവ ദിവസങ്ങൾ കഴിഞ്ഞ് ആദ്യത്തെ 10 ദിവസത്തിനുള്ളിൽ ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം സ്തന പരിശോധന നടത്തുന്നത് വ്യത്യാസങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാം.

വേദനയുള്ളതോ അല്ലാത്തതോ ആയ മുഴകൾ, സ്തനങ്ങളിലെ കല്ലിപ്പ്, ആർത്തവത്തോടനുബന്ധിച്ചല്ലാതെ അനുഭവപ്പെടുന്ന സ്തനങ്ങളിലെ വേദന, തൊലിപ്പുറത്തുള്ള നിറവ്യത്യാസം, മുലഞെട്ട് അകത്തേക്ക് വലിയുക, സ്തനങ്ങളിൽ നിന്ന് രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവം പുറത്തേക്ക് വരിക, കക്ഷത്തിലോ കഴുത്തിലോ മുഴകൾ ഉണ്ടാകുക എന്നിവ കണ്ടെത്തിയാൽ ഉടനെ തന്നെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button