ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലമാണ് ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ കര്‍ഷകര്‍ക്കും ഉത്പാദന മേഖലയിലുള്ളവര്‍ക്കും രാസവസ്തു നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്കും പിന്തുണ ഉറപ്പു വരുത്തുന്ന തീരുമാനമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.എല്ലാ സാഹചര്യത്തിലും ദേശീയ താത്പര്യം ഉറപ്പു വരുത്തുന്നതിനുള്ള അചഞ്ചലമായ തീരുമാനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാത്ത കരാറുമായി മുന്നോട്ട് പോകില്ലെന്ന ഉറച്ച നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായ ഒരു നിലപാടും സര്‍ക്കാര്‍ തീരുമാനിക്കില്ല. പഴയകാല ചരിത്രം ആവര്‍ത്തിക്കില്ല. ശക്തമായ നിലപാടുമായാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറിച്ചു. നരേന്ദ്രമോദിയുടെ തീരുമാനത്തെ പിന്തുണച്ച് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയും രംഗത്തെത്തിയിരുന്നു. രാജ്യ താത്പര്യങ്ങള്‍ സരംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ നേതൃപാടവത്തെ അഭിനന്ദിക്കുന്നതായി ജെപി നദ്ദ പറഞ്ഞു.
ഇന്ത്യയുള്‍പ്പെടെ 16 രാജ്യങ്ങളെ ഒന്നിപ്പിച്ച് വ്യാപാര മേഖല ഉണ്ടാക്കാനുള്ള ആര്‍സിഇപി കരാറില്‍ ഒപ്പുവെയ്ക്കില്ലെന്ന് ആര്‍സിപി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാടറിയിച്ചു. കരാര്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കരാറിന്റെ ഭാഗമാകാനില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്.ദരിദ്രരുടെ ഉന്നമനം, ദരിദ്രരുടെ താത്പര്യങ്ങളുടെ സംരക്ഷണം, സേവന മേഖലയുടെ ഉയര്‍ച്ച എന്നിവയൊക്കെയാണ് ഇന്ത്യയുടെ താത്പര്യങ്ങള്‍. ഇന്ത്യയുടെ പ്രധാന താത്പര്യങ്ങളില്‍ വിട്ടു വീഴ്ച ചെയ്യില്ല.
കരാര്‍ അതിന്റെ യഥാര്‍ത്ഥ ഉദ്ദേശത്തെ അല്ല പ്രതിഫലിപ്പിക്കുന്നത്. അതിനാലാണ് കരാറില്‍ നിന്നും പിന്മാറുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.തീരുമാനങ്ങള്‍ എടുക്കുന്നതില്‍ രാജ്യത്തെ കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്കും, സംരംഭകര്‍ക്കും പങ്കുണ്ട്. അതുപോലെ തന്നെ ജോലിക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും. കരാറിനെ വിലയിരുത്തുമ്പോള്‍ ഇരുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതായി തനിക്ക് തോന്നുന്നില്ല. ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാത്ത കരാറില്‍ ഒപ്പു വെയ്ക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മഹാത്മാ ഗാന്ധിയുടെ വീക്ഷണങ്ങളാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെ സമയം ഇത് കർഷകരുടെ വിജയമാണെന്ന് കർഷക സംഘടനകൾ അഭിപ്രായപ്പെട്ടു.
Post Your Comments