തിരുവനന്തപുരം: കോപ്പിയടിച്ചെങ്കില്‍ അത് തന്റെ കഴിവാണെന്ന് പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസ് പ്രതി നസീം. പി.എസ്.സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നസീമിനും ശിവരഞ്ജിത്തിനും ഒക്ടോബര്‍ 28നാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ നസീം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ തന്റെ പ്രൊഫൈല്‍ ഫോട്ടോ അപ്ഡേറ്റ് ചെയ്തിരുന്നു.
”തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു, ഞാന്‍ ആദ്യമായി വിജയിച്ചത്..,” എന്ന അടിക്കുറിപ്പോടെയായിരുന്നു നസീം പുതിയ ചിത്രം അപ്‌ഡേറ്റ് ചെയ്തത്. നസീമിനെ വിമര്‍ശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടും നിരവധി പേരാണ് ഇതിന് കമന്റ് ചെയ്തിരുന്നത്. ”നീയൊക്കെ എങ്ങനെ തോല്‍ക്കാന്‍, അമ്മാതിരി കോപ്പിയടിയല്ലേ,” എന്നായിരുന്നു ചിത്രത്തിന് ഒരാള്‍ നല്‍കിയിരുന്ന കമന്റ്. എന്നാല്‍ ”കോപ്പിയടിച്ചെങ്കില്‍ അതെന്റെ കഴിവ്, എന്നായിരുന്നു നസീം ഇതിന് നല്‍കിയ മറുപടി.
90 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ് നസീമിനും ശിവരഞ്ജിത്തിനും സ്വാഭാവിക ജാമ്യം ലഭിക്കുന്നത്. 25,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും കോടതിയില്‍ ബോണ്ടായി ഹാജരാക്കണം. അന്തിമ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കും വരെ എല്ലാ ശനിയാഴ്ചയും പകല്‍ 9 നും 11നും ഇടക്കുള്ള സമയം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. നേരത്തേ യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലും ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.
Post Your Comments