കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പൊലീസ്. നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം അലന്‍ ഷുഹൈബ് നില്‍ക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. തെളിവുകള്‍ ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ പല തെളിവുകളും കണ്ടെത്തിയിരുന്നു. അതും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതാണെന്നാണ് പൊലീസിന്റെ വാദം.
അതേസമയം അലന്‍ ഷുഹൈബിന്റെ നാലുവര്‍ഷം മുമ്പ് വരെയുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടവയില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് സംഘടിപ്പിച്ച ചില പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും ഇതിലുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ അലന്‍ ഷുഹൈബ് ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇക്കാര്യം സ്‌കൂള്‍ അധികൃതരും പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടിയെന്നുള്ള പരിഗണന നല്‍കിയാണ് പോലീസ് അന്ന് നടപടികളിലേക്ക് കടക്കാതിരുന്നത്. പക്ഷേ, അന്നുമുതല്‍ തന്നെ അലന്‍ ഷുഹൈബ് പോലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments