കാലവസ്ഥ ഏതായും ഫാനില്ലാതെ ഉറങ്ങാന്‍ കഴിയാത്തത് നമ്മളില്‍ പലരുടെയും ശീലമാണ്. എന്നാല്‍, രാത്രി മുഴുവന്‍ ഫാനിട്ട് ഉറങ്ങുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങളെയും ക്ഷണിച്ച് വരുത്തുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
പലരും നേരിടുന്ന ശ്വാസ തടസത്തിന്റെ പ്രധാന കാരണം രാത്രി മുഴുവന്‍ ഫാനിട്ടുള്ള ഉറക്കമാണ്. പലതരത്തിലുള്ള അലര്‍ജികള്‍ക്കും ഇത് കാരണമാകും. ഫാനില്‍ നിരന്തരം അടിഞ്ഞുകൂടുന്ന പൊടി നമ്മുടെ ശ്വാസകോശങ്ങളിലേക്ക് എത്തിച്ചേരാന്‍ സാദ്ധ്യതയുണ്ട്. ശരീരത്തിലെ നിര്‍ജലീകരണത്തിനും ഫാനിട്ടുള്ള ഉറക്കം കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ഇടുങ്ങിയ മുറികളില്‍ താമസിക്കുന്നുവെങ്കില്‍ ഉറക്കമുണരുമ്പോള്‍ ക്ഷീണം തോന്നുന്നതും തൊണ്ടയിലും ചര്‍മ്മത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നതിനും കാരണമാകാം. എപ്പോഴും ഫാനിട്ടുറന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു
Post Your Comments