തിരുവനന്തപുരം: അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്ന് ഉറപ്പിച്ച് സിപിഐ. മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നിയോഗിച്ച സമിതി അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും സിപിഐ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. പി പ്രസാദ്, മുഹമ്മദ് മുഹസിന്‍, പ്രകാശ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ALSO READ: അലനും താഹയും അര്‍ബന്‍ മാവോയിസ്റ്റ്, യു.എ.പി.എ വിടാതെ പൊലീസ്
മഞ്ചിക്കണ്ടി സന്ദര്‍ശിച്ച സംഘം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് കൈമാറിയിരുന്നു. കാനം രാജേന്ദ്രന്‍ തന്നെ ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കലും സ്ഥലം സന്ദര്‍ശിക്കാന്‍ നിയോഗിച്ച പ്രതിനിധികള്‍ തന്നെയാണ് അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്.
ALSO READ: മാവോവാദികള്‍ ആട്ടിന്കുട്ടികളും പരിശുദ്ധാത്മാക്കളുമല്ലെന്ന് മുഖ്യമന്ത്രി
ആരും മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കാന്‍ മുതിരേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മഞ്ചിക്കണ്ടിയില്‍ പോലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നതിനിടയാണ് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണ് നടന്നതെന്ന നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നത്.കൊല്ലപ്പെട്ട മണിവാസകത്തിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് നേരെയാണ് പോലീസ് വെടിയുതിര്‍ത്തതെന്ന പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍ അടക്കം പോലീസ് നടപടിയെ പൂര്‍ണമായും തള്ളിയാണ് സിപിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments