ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് സാങ്കേതിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഫോണിൽ ‘ai.type'(എ.ഐ ടൈപ്പ്) എന്ന കീബോർഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണമെന്നാണ് നിർദേശം. മാൽവെയർ അടങ്ങിയതാണ് ഈ അപ്ലിക്കേഷനെന്നും, ഉപയോക്താവിന്റെ അറിവില്ലാതെ പ്രീമിയം ഡിജിറ്റൽ സേവനങ്ങൾ വാങ്ങുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഉപയോക്താക്കൾ ആവശ്യപ്പെടാത്ത ദശലക്ഷക്കണക്കിന് ഇടപാടുകൾക്ക് ആപ്ലിക്കേഷൻ കാരണം നടന്നുവെന്ന് സൈബർ സുരക്ഷ കമ്പനിയായ അപ്‌സ്ട്രീം സിസ്റ്റംസ് അറിയിച്ചു. ഇടപാടുകളിൽ പലതും തങ്ങളുടെ സെക്യുർ-ഡി എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തടഞ്ഞു. 1,10,000ത്തോളം ഫോൺ/ടാബുകളിൽ ഇത്തരം ഇടപാടുകൾ നടന്നിട്ടുണ്ടെന്നും കമ്പനി പറയുന്നു.
Also read : പുതിയ ഫോൺ പുറത്തിറക്കി വിവോ : വിലയും, സവിശേഷതകളും അറിയാം
ഗൂഗിൾ പ്ലേയിൽ 2019 ജൂൺ വരെ ലഭ്യമായിരുന്ന ഈ ആപ്പ് ഏകദേശം 40 ദശലക്ഷം പേർ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. മാൽവെയർ ആപ്പുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഗൂഗിൾ പ്ലേ സ്റ്റോർ ആപ്പിൽ നിന്നും നീക്കം 15 ആപ്ലിക്കേഷനിൽ ഇതും ഉൾപ്പെടുന്നു.
Post Your Comments