Latest NewsNewsIndia

പ്രാര്‍ത്ഥനകള്‍ വിഫലം; കുഴല്‍ കിണറില്‍ വീണ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കുഴല്‍ കിണര്‍ അപകടം. രക്ഷാപ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കി കുഴല്‍ കിണറില്‍ വീണ അഞ്ച് വയസുകാരി മരണത്തിന് കീഴടങ്ങി. ഹരിയാന കര്‍ണാലിലെ ഗരൗന്ധയില്‍ ഞായറാഴ്ചയാണ് അപകടം. ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ ശിവാനി എന്ന അഞ്ചുവയസ്സുകാരിയാണ് കുഴല്‍ കിണറിനായി എടുത്തിരുന്ന കുഴിയില്‍ വീണത്.

അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിക്ക് കിണറിനകത്തേക്ക് പൈപ്പ് ഉപയോഗിച്ച് ഓക്സിജന്‍ എത്തിച്ചുനല്‍കാന്‍ ദേശീയ ദുരന്ത നിവാരണ സേന ശ്രമിച്ചിരുന്നുവെങ്കിലും ജീവനോടെ രക്ഷപെടുത്താന്‍ കഴിഞ്ഞില്ല. ഞായറാഴ്ച വൈകീട്ട് കളിച്ചുകൊണ്ടിരിക്കെയാണ് ശിവാനി പറമ്പിലുള്ള കുഴല്‍ക്കിണറില്‍ വീണത്. വീട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ എന്‍ഡിആര്‍എഫ് സംഘം ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ കാല്‍ കണ്ടെത്തി.

ALSO READ: പ്രാര്‍ത്ഥനകള്‍ ഫലം കണ്ടില്ല; കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരന്‍ മരിച്ചു

തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ് രണ്ടുവയസ്സുകാരന്‍ സുജിത് മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടും കുഴല്‍ക്കിണര്‍ അപകടം നടന്നിരിക്കുന്നത്. ഒക്ടോബര്‍ 25നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസ്സുകാരന്‍ കുഴല്‍കിണറില്‍ വീണത്. നാലുദിവസത്തോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ നൂറടിയോളം താഴ്ചയില്‍ വീണ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 29ന് പുലര്‍ച്ചെ മൃതദേഹഭാഗങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button