- തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡെർമറ്റോളജി & വിനെറോളജി വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ ആറിന് രാവിലെ പത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഒഴിവുകളുടെ എണ്ണം – ഒന്ന്, വിദ്യാഭ്യാസയോഗ്യത – എം.ഡി.ഡെർമറ്റോളജി & വിനെറോളജി, റ്റി.സി.എം.സി രജിസ്ട്രേഷൻ, പ്രതിമാസ വേതനം 50,000 രൂപ. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നിശ്ചിത സമയത്ത് ഹാജരാകണം.
- ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നതിനായി നവംബർ ആറിന് രാവിലെ 11ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഒഴിവുകളുടെ എണ്ണം – നാല്, വിദ്യാഭ്യാസയോഗ്യത – എം.ഡി. ജനറൽ മെഡിസിൻ, റ്റി.സി.എം.സി രജിസ്ട്രേഷൻ, പ്രതിമാസ വേതനം 50,000 രൂപ. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നിശ്ചിത സമയത്ത് ഹാജരാകണം.
Also read : കോസ്റ്റ് ഗാർഡിൽ ഒഴിവ്; ഉടൻ അപേക്ഷിക്കാം : അവസാന തീയതി നവംബർ എട്ട്
Post Your Comments