പത്തനംതിട്ട: ശബരിമലയില്‍ കലക്ടര്‍ക്ക് പ്രത്യേക അധികാരം നല്‍കി കൊണ്ട് ഉത്തരവ്. ആവശ്യമായ നിര്‍മ്മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. ഹൈക്കോടതി നിയമിച്ച ജസ്റ്റിസ് സിരിജഗന്‍സമിതി ഉള്‍പ്പെടെയുള്ള നിയന്ത്രണ സമിതികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നിൽക്കുന്നുവെന്നും പല പദ്ധതികളും തടസ്സമാകുന്നതിന് പിന്നിൽ ഇതാണ് കാരണമെന്നും സർക്കാർ വ്യക്തമാക്കുന്നു.
കലക്ടര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയതോടെ വികസന പദ്ധതികള്‍ നേരിട്ട് നടത്താന്‍ സര്‍ക്കാരിന് കഴിയും.അതേസമയം ഹൈക്കോടതിയുടെ ഹൈപ്പവര്‍സമിതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എന്നിവയെ മറി കടന്നു കൊണ്ടുള്ള പ്രവര്‍ത്തനം സാധ്യമാകില്ലെന്നും അഭിപ്രായം ഉണ്ട്.
Post Your Comments