KeralaLatest NewsNews

കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് ചെന്നിത്തല

ആലപ്പുഴ: കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലാനുള്ള അവകാശം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആരാണ് നല്‍കിയത്? മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുകയും നിരപരാധികള്‍ക്കു മേല്‍ യുഎപിഎ ചുമത്തുകയും ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം. മുഖ്യമന്ത്രിയുടെ അറിവോടെയല്ല യുഎപിഎ ചുമത്തിയതെങ്കില്‍ അതു പറയണം. വസ്തുതകള്‍ പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും ചെന്നിത്തല പറയുകയുണ്ടായി.

Read also: മാവോയിസ്റ്റ് വധത്തില്‍ രമേശ് ചെന്നിത്തലയുടെ അഭിപ്രായമാണോ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്കെന്ന് വ്യക്തമാക്കണം: ബിജെപി

മാവോയിസ്റ്റുകള്‍ എന്ന പേരില്‍ നിരപരാധികള്‍ക്കു മേല്‍ യുഎപിഎ ചുമത്തുകയാണ്. ഇപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെയും യുഎപിഎ ചുമത്തി. ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ നോട്ടിസ് വിതരണം ചെയ്തുവെന്ന കാരണം കൊണ്ട് ആരുടെയും പേരില്‍ യുഎപിഎ ചുമത്തിയിട്ടില്ലെന്നും ചെന്നിത്തല പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button