Latest NewsNewsIndia

താ​ജ്മ​ഹ​ലി​നെ ര​ക്ഷി​ക്കാ​ന്‍ വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​മൊ​രു​ക്കി അ​ധി​കൃ​ത​ര്‍

ആ​ഗ്ര: അ​ന്ത​രീ​ക്ഷ മ​ല​നീ​ക​ര​ണ തോ​ത് ഉ​യ​ര്‍​ന്ന​തോ​ടെ താ​ജ്മ​ഹ​ലി​നെ ര​ക്ഷി​ക്കാ​ന്‍ വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​മൊ​രു​ക്കി അ​ധി​കൃ​ത​ര്‍. വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​മു​ള്ള വാ​ന്‍ താ​ജ്മ​ഹ​ലി​ന് സമീപം വിന്യസിച്ചിട്ടുണ്ട്. 300 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള 15 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ര്‍ വാ​യു എ​ട്ടു മ​ണി​ക്കൂ​ര്‍ നേ​രം കൊ​ണ്ട് ശു​ദ്ധീ​ക​രി​ക്കാൻ ഇതിന് കഴിയും. താ​ജ്മ​ഹ​ലി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡാ​ണ് വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Read also: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ കേന്ദ്രം ഇടപെടുന്നു, പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര യോഗം വിളിച്ചു

താ​ജ്മ​ഹ​ലി​ന്‍റെ വെ​ള്ള മാ​ര്‍​ബി​ളു​ക​ള്‍​ക്ക് മ​ലി​ന​വാ​യു​മാ​യു​ള്ള സമ്പർക്ക​ത്തി​ല്‍ തി​ള​ക്കം ന​ഷ്ട​പ്പെ​ടാ​ന്‍ ഇ​ട​യു​ണ്ട്.ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് താ​ജ്മ​ഹ​ലി​ന്‍റെ ചു​റ്റു​മു​ള്ള വാ​യു ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button