കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ത്വാഹയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വീട്ടില്‍ പരിശോധന നടത്തുമ്പോള്‍ ത്വാഹ ഫസല്‍ പൊലീസ് ജീപ്പിലിരുന്ന് മാവോവാദി അനുകൂല മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്‍ക്വിലാബ് സിന്ദാബാദ് മാവോവാദം സിന്ദാബാദ്, മഞ്ചിക്കണ്ടിയില്‍ മരിച്ച ധീര രക്തക്ഷികള്ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ എന്നിങ്ങനെയാണ് ത്വാഹ മുദ്രാവാക്യം മുഴക്കുന്നത്. ഈ സമയം ‘അവന്റെ വായടപ്പിക്ക്’ എന്ന പൊലീസ പറയുന്നതും ദൃശ്യങ്ങളില്‍ വ്യകതമാണ്. ത്വാഹയുടെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ച രണ്ടോടെ നടത്തിയ പരിശോധനയുടെ ദൃശ്യവും പുറത്തുവിട്ടിട്ടുണ്ട്. വീട്ടിലെ മുറിയില്‍നിന്ന് ചില പുസ്തകങ്ങളും മറ്റു രേഖകളും കണ്ടെടുക്കുന്നതും പൊലീസ് ചിത്രീകരിച്ച ഈ വിഡിയോയിലുണ്ട്.
അതേസമയം, പൊലീസ് ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിച്ചതാണെന്ന് ത്വാഹ പറയുന്ന ദൃശ്യം സഹോദരന് ഇജാസും പുറത്തുവിട്ടു. പൊലീസ് ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിച്ചതായി ത്വാഹ പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ത്വാഹ നഗര മാവോവാദി ആണെന്നും കുറേക്കാലമായി നിരീക്ഷണത്തില്‍ ആയിരുന്നെന്നുമാണ് പൊലീസ് വിശദീകരണം.
Post Your Comments