നെടുങ്കണ്ടം(ഇടുക്കി): തന്റെ കാറിന്റെ ടയര്‍ മാറ്റിയത് ചിലര്‍ മനഃപൂര്‍വം വിവാദമാക്കിയെന്ന് മന്ത്രി എം.എം.മണി. ഔദ്യോഗികവാഹനം പറ്റീരാണെന്നും അതിന്റെ ടയറിന് തീരെ മൈലേജില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറിന്റെ ടയര്‍ മാറ്റിയതില്‍ തനിക്ക് യാതൊരു പങ്കുമില്ല. അത് ടൂറിസം വകുപ്പാണ് ചെയ്യുന്നത്. തന്റെ വാഹനം സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും വാഹനങ്ങളെക്കാള്‍ കൂടുതല്‍ ഓടുന്നുണ്ട്.
ഹൈറേഞ്ചില്‍നിന്ന് തിരുവനന്തപുരത്തേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വാഹനം ഓടിക്കേണ്ടിവരുന്നു. ദിവസവും കുറഞ്ഞത് നൂറുകിലോമീറ്ററെങ്കിലും ഓടും. അപ്പോള്‍ ടയര്‍ തേയ്മാനം സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.നെടുങ്കണ്ടത്ത് ഒരു ടയര്‍കട ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ അഞ്ചുലക്ഷം കിലോമീറ്റര്‍ ഓടിയ വാഹനമാണ് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ ഉപയോഗിക്കുന്നത്. ഇപ്പോഴും അതിന് കുഴപ്പമില്ല. എന്നാല്‍ ഔദ്യോഗികവാഹനത്തിന് സ്ഥിരം പ്രശ്നങ്ങളാണെന്നും മന്ത്രി വെളിപ്പെടുത്തി.വാഹനയാത്രികര്‍ക്ക് സഹായകമായി ടയര്‍കടകള്‍ സംസ്ഥാനത്തുടനീളം പൊട്ടിമുളയ്ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments