തളിപ്പറമ്പ് : ക്ഷേത്രശ്രീകോവിലിനുമുന്നില് ചത്ത ആടിനെ തള്ളി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിനു മുന്നിലാണ് ഇന്നലെ പുലര്‍ച്ചെ നാലോടെ പ്ലാസ്റ്റിക് ചാക്കിലാക്കിയ ആട്ടിന്‍കുട്ടിയുടെ ജഡം കണ്ടെത്തിയത്. സ്ഥലത്തെത്തിയ ക്ഷേത്രം ഭരണസമിതി അംഗങ്ങളുടെ തീരുമാനപ്രകാരം ആടിനെ ഉടന്‍ മറവുചെയ്തു. മനപ്പൂര്‍വം ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന് ഐപിസി 153 പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുണ്യാഹവും മറ്റ് ശുദ്ധിക്രിയകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ക്ഷേത്രനട തുറന്നത്.
വിവരം നാട്ടില്‍ പരന്നതോടെ ഭക്തജനങ്ങളും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകും ക്ഷേത്രത്തിലെത്തി. പ്രതിഷേധം രൂക്ഷമായതോടെ ഡിവൈഎസ്പി ടി.കെ. രത്നകുമാര്‍, എസ്ഐ കെ.പി. ഷൈന്‍ എന്നിവരുള്‍പ്പെടെ പോലീസ് സംഘം സ്ഥലത്തെത്തി. ആടിന്റെ ജഡം പെട്ടെന്ന് മറവുചെയ്തത് ദുരൂഹമാണെന്ന ഭക്തരുടെ വാദം അംഗീകരിച്ച പോലീസ് ജഡം പുറത്തെടുക്കാനും പോസ്റ്റ്മോര്‍ട്ടം നടത്താനും തീരുമാനിച്ചതോടെയാണ് രംഗം ശാന്തമായത്.
Post Your Comments