കൊച്ചി: ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടിയാണ് തദ്ദേശീയമായി വിമാനവാഹിനി കപ്പല്‍ നിര്‍മിയ്ക്കുന്നത്. വിമാന വാഹിനി കപ്പലിന്റെ മൂന്നാം ഘട്ട നിര്‍മാണ കരാര്‍ കൊച്ചിന്‍ ഷിപ്യാര്‍ഡും പ്രതിരോധ വകുപ്പും തമ്മില്‍ ഒപ്പിട്ടു.
ഈ വിമാന വാഹിനിയില്‍ ഘടിപ്പിച്ചിട്ടുള്ള വിവിധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും തുറമുഖ ഏകോപനവും പരീക്ഷിക്കുക, കപ്പലിന്റെ കടല്‍ യാത്രാ പരീക്ഷണം എന്നിവയ്ക്കാണ് ഈ കരാര്‍. ഈ വിമാന വാഹിനിയുടെ നിര്‍മാണത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടത്തിന് 3000 കോടിയിലേറെ രൂപ വരുന്ന കരാറാണ് കൊച്ചില്‍ ഷിപ്യാര്‍ഡിന് ലഭിച്ചത്.
കപ്പല്‍ സേനയ്ക്കു കൈമാറിയ ശേഷമുള്ള ആയുധ, വ്യോമ പരീക്ഷണങ്ങള്‍ക്കുള്ള സഹായവും ഈ കരാറില്‍ ഉള്‍പ്പെടും. പ്രതിരോധ മന്ത്രാലയം ജോയിന്റ് സെക്രട്ടറി നിധി ചിബര്‍, കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് ഓപറേഷന്‍സ് ഡയറക്ടര്‍ എന്‍ വി സുരേഷ് ബാബും എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.
Post Your Comments