Latest NewsKauthuka Kazhchakal

വര്‍ഷങ്ങളായി സാരിയുടുത്ത് വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നടക്കുന്ന ഒരാള്‍; കാരണം കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും

ജൗന്‍പൂര്‍: മൂപ്പത് വര്‍ഷമായി നവവധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങി നടക്കുന്ന ഒരാള്‍… കേള്‍ക്കുമ്പോള്‍ ഏറെ വിചിത്രമായി തോന്നുന്നല്ലേ? എന്നാല്‍ ജൗന്‍പൂരിലെ ജലാല്‍പൂര്‍ ഗ്രാമവാസിയായ ചിന്താഹരന്‍ ചൗഹാന്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി പുറത്തിറങ്ങി നടക്കുന്നത് ഒരു നവവധുവിന്റെ വേഷത്തിലാണ്. ചുവന്ന സാരിയും, വലിയ മുക്കുത്തിയും, കൈനിറയെ വളകളും, ജുംക്കയും അണിഞ്ഞാണ് ചൗഹാന്‍ നടക്കുക. ചില അന്ധവിശ്വാസങ്ങളും മരണഭയവുമാണ് ഈ അറുപത്തിയാറുകാരന്റെ വേഷവിധാനത്തിന് പിന്നില്‍. ആത്മഹത്യ ചെയ്ത രണ്ടാം ഭാര്യയുടെ പ്രേതത്തില്‍ നിന്നും രക്ഷനേടാനാണേ്രത ഇങ്ങനെ ഒരുങ്ങി നടക്കുന്നത്.

ALSO READ: കാറിന് മുകളില്‍ കയറിയിരുന്ന് കാട്ടാനയുടെ കുസൃതി, അത്ഭുതകരമായി രക്ഷപെട്ട് വിനോദ സഞ്ചാരികള്‍; വീഡിയോ കാണാം

14-ാം വയസ്സിലായിരുന്നു ചൗഹാന്റെ ആദ്യ വിവാഹം കഴിച്ചത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാര്യ മരിച്ചു. പിന്നീട് 21-ാം വയസ്സില്‍ ജോലിക്കായി ചൗഹാന്‍ ബംഗാളിലേക്ക് പോയി. അവിടെ ഇഷ്ടിക ചൂളയിലായിരുന്നു ജോലി. അവിടെവെച്ച് പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയെ ചൗഹാന്‍ പിന്നീട് വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധത്തില്‍ ചൗഹാന്റെ വീട്ടുകാര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് ചൗഹാന്‍ അവരെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. അതില്‍ മനംനൊന്ത് ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി ചൗഹാന്‍ അറിഞ്ഞു.

കുറച്ച് നാളുകള്‍ക്ക് ശേഷം വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ചൗഹാന്‍ വീണ്ടും വിവാഹിതനായി. എന്നാല്‍ ഈ വിവാഹത്തിന് ശേഷം ചൗഹാന്റെ കുടുംബാംഗങ്ങള്‍ ഓരോരുത്തരായി മരിക്കാന്‍ തുടങ്ങി. അച്ഛന്‍, മൂത്ത സഹോദരന്‍, മൂത്ത സഹോദരന്റെ ഭാര്യ, സഹോദരന്മാരുടെ മക്കള്‍ തുടങ്ങി കുടുംബത്തിലെ 14പേര്‍ തുടര്‍ച്ചയായി മരിച്ചു. ഈ സമയത്തെല്ലാം രണ്ടാം ഭാര്യയെ സ്വപ്നം കാണാറുണ്ട് എന്ന് ചൗഹാന്‍ പറയുന്നു. ഉറക്കെ ബഹളം വെയ്ക്കുന്ന, തന്നെ കുറ്റപ്പെടുത്തുന്ന ഭാര്യയുടെ മുഖം ചൗഹാന്റെ ഉറക്കം നഷ്ടപ്പെടുത്തി. രണ്ടാം ഭാര്യയുടെ പ്രേതം കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ചൗഹാന്‍ വിശ്വസിക്കുന്നത്. സ്വപ്നത്തില്‍ വന്ന ഭാര്യയോട് മാപ്പ് പറഞ്ഞ ചൗഹാന്‍ തന്നെയും കുടുംബത്തെയും വെറുതേ വിടണമെന്ന് അപേക്ഷിച്ചു. എന്നാല്‍ തന്റെ ഓര്‍മ്മയ്ക്കായി വധുവിനെ പോലെ ഒരുങ്ങി നടക്കാനായിരുന്നു രണ്ടാം ഭാര്യയുടെ ഉപദേശം.

ALSO READ: വൈറലായി കുഞ്ഞുവാവയുടെ ക്യൂട്ട് പുഞ്ചിരി; പിന്നില്‍ വേദന നിറഞ്ഞ കഥ- വീഡിയോ കാണാം

അന്ന് മുതല്‍ ചൗഹാന്‍ ഒരു വധുവിനെ പോലെ വസ്ത്രം ധരിച്ചാണ് നടക്കുന്നത്. ഇങ്ങനെ വധുവിനെ പോലെ നടക്കാന്‍ തുടങ്ങിയതിന് ശേഷമാണ് തന്റെ കുടുംബത്തിലെ തുടര്‍ച്ചയായ മരണങ്ങള്‍ അവസാനിച്ചത് എന്നും ചൗഹാന്‍ പറയുന്നു. ഇപ്പോള്‍ മൂന്നാം ഭാര്യയും മക്കളുമായി സന്തോഷത്തോടെ ജീവിക്കുകയാണെന്നും മരണം വരെയും ഈ രീതിയിലേ വേഷം ധരിക്കൂ എന്നും ചൗഹാന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button