ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ വ്യാപര കരാറിലൂടെ രാജ്യത്തെ വിപണി പോലും ചൈന കീഴടക്കുമെന്ന നിഗമനത്തെ തുടർന്ന് വിശാല ഏഷ്യ മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറിൽ ഒപ്പ് വയ്ക്കേണ്ടെന്ന് മോദി സർക്കാർ തീരുമാനിച്ചു. ആര്‍സിഇപി ഉച്ചകോടി ബാങ്കോക്കില്‍ പുരോഗമിക്കുകയാണ്. അതേസമയം, കരാറിൽ ഇന്ത്യയുടെ ആശങ്കൾ പരിഹരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
നിലവിലുള്ള കരാറുകള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ആവശ്യത്തിലേക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം ചുരുക്കി. ഉച്ചകോടിക്ക് മുന്നോടിയായ ബാങ്കോക്കിൽ നടന്ന ആസിയാന്‍ സമ്മേളനത്തില്‍ ആര്‍സിഇപി കരാറിനെ കുറിച്ച് കൂടുതൽ പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം
ആസിയാന്‍ രാജ്യങ്ങളുമായി കര,നാവിക, വ്യോമ ഗതാഗതം അടക്കം വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള നിര്‍ദേശങ്ങള്‍ പ്രധനമന്ത്രി മുന്നോട്ടുവച്ചിരുന്നു. സമുദ്രസുരക്ഷ, മത്സ്യബന്ധനം, കൃഷി, എന്‍ജിനീയറിങ്, ഡിജിറ്റല്‍ വിദ്യ, ശാസ്ത്രഗവേഷണം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ സാധ്യത നിലനില്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ചൈനയുടെ താൽപര്യങ്ങൾക്ക് മുൻതൂക്കമുള്ള ആര്‍സിഇപി കരാറില്‍ 16 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും. ഇതിൽ പത്ത് ആസിയാൻ രാജ്യങ്ങളും ഉൾപ്പെടും. ദക്ഷിണപൂര്‍വേഷ്യയിലെ കൂട്ടായ്മയായ ആസിയാനില്‍ ഇന്തൊനീഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പുര്‍, തായ്ലന്‍ഡ്, ബ്രൂണയ്, വിയറ്റ്‌നാം, ലാവോസ്, മ്യാന്‍മര്‍ , കംബോഡിയ എന്നീ രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. യുഎസ്, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണു പ്രവര്‍ത്തനം.
Post Your Comments