ലക്നൗ: രാജ്യം അയോദ്ധ്യ വിധി കാത്തിരിക്കുമ്പോൾ കനത്ത സുരക്ഷ ഒരുക്കി പൊലീസ്. വിധി എങ്ങനെയായാലും നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് യുപി ഡിജിപി ഒ പി സിംഗ് പറഞ്ഞു. പൊലീസ്, ഇന്റലിജൻസ്, മറ്റ് സായുധ സൈന്യം എന്നിവയും തയ്യാറായി കഴിഞ്ഞു. നടപ്പാതകളും, തർക്കമന്ദിര പരിസരവും കനത്ത സൈനിക വലയത്തിലാണ്. വിധി പ്രസ്താവിക്കുന്നതിനു ദിവസങ്ങൾക്ക് മുൻപ് അയോദ്ധ്യയുടെ നിയന്ത്രണം പൂർണ്ണമായും സൈന്യത്തിന്റെ കൈകളിലാകും.
ഈ മാസം 15 ന് സുരക്ഷാ വിഭാഗങ്ങളെ വിന്യസിച്ചതിനു പിന്നാലെ നവംബർ 1 ഓടെ കൂടുതൽ സേനയെ അയോദ്ധ്യയിലെത്തിക്കും. സംസ്ഥാന സായുധ പോലീസ് സേന, സിആർപിഎഫിന്റെ ദ്രുത കർമ്മ സേന , ഉത്തർപ്രദേശ് പോലീസ് എന്നിവയുൾപ്പെടെയുള്ളവരുടെ നിരീക്ഷണത്തിലാണ് അയോദ്ധ്യയും പരിസരവും. ക്രമസമാധാനത്തെ തകർക്കാൻ ശ്രമിക്കുന്നതിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം നടപടികൾ സ്വീകരിക്കും.
ALSO READ: അയോധ്യ വിധി : വിവിധ മുസ്ലിംസംഘടനകള്‍ പ്രതികരണം അറിയിച്ച് രംഗത്ത്
അയോദ്ധ്യ രാമജന്മ ഭൂമി അടക്കമുള്ള പ്രദേശത്തെ അതീവ ജാഗ്രത വേണ്ട റെഡ് സോൺ പ്രദേശമായാണ് പരിഗണിക്കുന്നതെന്നും യു പി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Post Your Comments