Latest NewsNewsIndia

അയോദ്ധ്യ വിധി കാത്ത് രാജ്യം: നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല; കനത്ത സുരക്ഷ ഒരുക്കി പൊലീസ്

വിധി പ്രസ്താവിക്കുന്നതിനു ദിവസങ്ങൾക്ക് മുൻപ് അയോദ്ധ്യയുടെ നിയന്ത്രണം പൂർണ്ണമായും സൈന്യത്തിന്റെ കൈകളിലാകും

ലക്നൗ: രാജ്യം അയോദ്ധ്യ വിധി കാത്തിരിക്കുമ്പോൾ കനത്ത സുരക്ഷ ഒരുക്കി പൊലീസ്. വിധി എങ്ങനെയായാലും നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് യുപി ഡിജിപി ഒ പി സിംഗ് പറഞ്ഞു. പൊലീസ്, ഇന്റലിജൻസ്, മറ്റ് സായുധ സൈന്യം എന്നിവയും തയ്യാറായി കഴിഞ്ഞു. നടപ്പാതകളും, തർക്കമന്ദിര പരിസരവും കനത്ത സൈനിക വലയത്തിലാണ്. വിധി പ്രസ്താവിക്കുന്നതിനു ദിവസങ്ങൾക്ക് മുൻപ് അയോദ്ധ്യയുടെ നിയന്ത്രണം പൂർണ്ണമായും സൈന്യത്തിന്റെ കൈകളിലാകും.

ഈ മാസം 15 ന് സുരക്ഷാ വിഭാഗങ്ങളെ വിന്യസിച്ചതിനു പിന്നാലെ നവംബർ 1 ഓടെ കൂടുതൽ സേനയെ അയോദ്ധ്യയിലെത്തിക്കും. സംസ്ഥാന സായുധ പോലീസ് സേന, സിആർ‌പി‌എഫിന്റെ ദ്രുത കർമ്മ സേന , ഉത്തർപ്രദേശ് പോലീസ് എന്നിവയുൾപ്പെടെയുള്ളവരുടെ നിരീക്ഷണത്തിലാണ് അയോദ്ധ്യയും പരിസരവും. ക്രമസമാധാനത്തെ തകർക്കാൻ ശ്രമിക്കുന്നതിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം നടപടികൾ സ്വീകരിക്കും.

ALSO READ: അയോധ്യ വിധി : വിവിധ മുസ്ലിംസംഘടനകള്‍ പ്രതികരണം അറിയിച്ച് രംഗത്ത്

അയോദ്ധ്യ രാമജന്മ ഭൂമി അടക്കമുള്ള പ്രദേശത്തെ അതീവ ജാഗ്രത വേണ്ട റെഡ് സോൺ പ്രദേശമായാണ് പരിഗണിക്കുന്നതെന്നും യു പി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button