ചണ്ഡിഗഡ്•ഹരിയാനയില്‍ കളിക്കുന്നതിനിടെ ആകസ്മികമായി തുറന്നു കിടന്ന കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസുകാരിയെ രക്ഷപെടുത്തി. കർണാൽ ജില്ലയിലെ ഹർ സിംഗ് പുര ഗ്രാമത്തിലെ ഒരു തുറന്ന കുഴിയിൽ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചയാണ് കുട്ടിയെ പുറത്തെടുത്തത്. ഇന്ന് രാവിലെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവാനിയുടെ നില ഗുരുതരമാണ്.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ ശിവാനി കുഴല്‍ക്കിണറില്‍ വീണതായി മനസിലാക്കുന്നത്. ഒരു മണിക്കൂറിന് ശേഷം കുട്ടിയുടെ മാതാപിതാക്കൾ ജില്ലാ ഭരണകൂടത്തെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് അർദ്ധരാത്രിയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
തുടക്കത്തിൽ പോലീസ് സൂപ്രണ്ട് സുരീന്ദർ സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിവന്ന ഓപ്പറേഷൻ ഇന്ന് രാവിലെ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഏറ്റെടുത്തു. 50 അടി താഴ്ചയുള്ള കിണറിലാണ് കുട്ടി വീണത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശിവാനി തന്റെ വീടിനടുത്ത് കളിക്കുകയായിരുന്നുവെന്നും വൈകുന്നേരം മൂന്ന് നാലുമണിയോടെയാകും കുഴിയില്‍ വീണുപോയതായും ഗ്രാമവാസികൾ പറയുന്നു.
രാത്രി 8.45 ഓടെയാണ് അവളുടെ മാതാപിതാക്കൾ അവളെ തിരയാൻ തുടങ്ങിയത്. അവൾ തുറന്ന കുഴിയിൽ വീണതായിരിക്കുമെന്ന് മനസിലാക്കി.
ഒരു കൂട്ടം ഗ്രാമവാസികൾ ഒരു മൊബൈൽ ഫോൺ വീഡിയോ റെക്കോർഡിംഗ് മോഡില്‍ ഇട്ട് ഒരു വള്ളിയില്‍ ബന്ധിപ്പിച്ച് കുഴല്‍ക്കിണറില്‍ ഇറക്കിയാണ് പെൺകുട്ടി അകത്ത് വീണതായി ഉറപ്പിച്ചത്.
Post Your Comments